കവിത
രാത്രിയാമങ്ങളിൽ നിദ്ര
പുൽകുമ്പോൾ...
ജനൽ പാളിയിലൂടെ
എന്നിലേക്ക് അടുക്കുന്ന
കാറ്റിന് നിന്റെ രൂപമാകും...
നീയാകുന്ന കിനാക്കളുടെ
ലോകം എനിക്ക് മുന്നിൽ
തുറക്കപെടും..
പരിഭവമോ പിണക്കമോ
ഇല്ലാതെ നമ്മുടേതായ
ലോകത്ത് ...
ഹൃദയങ്ങൾ തമ്മിൽ
ഇണചേരും ...
കാലം തീർത്ത കുസൃതിയെ
നീ ചിരികളാൽ മായിക്കും ...
എന്നിലെ ശൂന്യതയെ നീ
അകറ്റും..
ഒന്നിച്ചു പിന്നിട്ട പാതയോരങ്ങളിൽ
വീണ്ടും കൈകൾ കോർത്ത്
നടത്തും...
വസന്തം വീശി വർണ്ണങ്ങൾ
നമ്മളോട് ചേരും ...
ഒടുവിൽ രാത്രിയാമം നമ്മളിൽ
നിന്ന് പടിയിറങ്ങുമ്പോൾ...
വീണ്ടും നോവുകൾ പടർന്ന്
വേരറ്റ ലോകത്ത് ഏകയായി
ഞാൻ....!!!!!!
- സജ്ന