Friday, 27 November 2015

കവിത

ഇല്ല.... നിന്നോളം എന്നെ സ്നേഹിക്കാനും
മനസ്സിലാക്കാനും ഇനി ഈ ലോകത്താരും
ജനിക്കാനില്ല. ജന്മം നല്കിയവരോട് ഞാന്
ഇത്രയും അധികാരം എടുത്തിരുന്നുവോ? നിന്നോട്
പരാതികള് പറയാത്ത നാളുകളുണ്ടോ? എന്റെ
കോപങ്ങളും പ്രയാസങ്ങളുമെല്ലാം ഞാന് നിന്നില്
തീര്ത്തു്. നിന്നോട് കലഹിക്കാത്ത നാളുകള് എന്റെ
ഓര്മയില് ഇല്ല. എന്റെ അശ്രദ്ധ
കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്ക്ക് പോലും ഞാന്
നിന്നില് പിഴ പറഞ്ഞു. എന്നിട്ടും നിനക്കെന്നേട്
ഒരു പരാതിയുമില്ല. വീണ്ടും വീണ്ടും
എന്നോടടുക്കുന്നു. എന്നെ സ്നേഹിക്കുന്നു. നിന്നെ
ഓര്ക്കാന് മറന്ന നിമിഷങ്ങളിലും നീ എന്നെ
നിരീക്ഷിക്കുന്നു. നിന്റെ കാരുണ്യ ചിറക്
എനിക്കായ് വിരിക്കുന്നു. നിന്റെ കരളിനോട്
ചേര്ന്ന് എന്നെ ചേര്ത്ത് പിടിക്കുന്നു... ഇല്ല
നാഥാ നിന്റെ അനുഗ്രഹമില്ലെങ്കില് എന്റെ
ജീവിതം ശൂന്യമായേനെ.. മനസ്സില് വേറുറച്ച
ബന്ധങ്ങള് കടപിഴിത് പോയപ്പോഴും
നീയായിരുന്നു എന് ഏക ആശ്വാസം. കാരുണ്യ
കടലേ നീയാണെന് ജീവന്.. നീയാണെന് ശ്വാസം.
നിന്നിലാണെന് തൃപ്തി. നിന്റെ ഓരോ
പരീക്ഷണങ്ങളും ഞാന് നിന്നെ എത്രമാത്രം
സ്നേഹിക്കുന്നു എന്നറിയാനുള്ള
തന്ത്രമാണെന്നറിയാം. എന്നെ ചേര്ത്തു
പിടിച്ചുള്ള പരീക്ഷണങ്ങള് എന്നില്
ഏല്പിച്ചാല് മതി നാഥാ.. പ്രശ്നങ്ങളെയും
പ്രതിസന്ധികളേയും അതിജയിക്കാനുള്ള ശക്തി
തരണേ നാഥാ.... എന്നന്നേക്കുമായ് നിന് മടിയില്
എനിക്കായൊരിടം. അതാണെന്റെ പരലോക
വിജയം.....!!
                  - സജ്ന

എന്റെ തെറ്റ്


മാതാവിന്റെ മരണം നിശ്ചയിച്ച ൈദവീക
വിധിയെ
മാറ്റി മറിക്കാന് പിടിവാശി കാണിച്തെന്റെ
തെററ്....! വിരലിലെണ്ണാവുന്ന നിമിഷമെങ്കിലും
മുഖമമര്ത്തി പൊട്ടി കരയാൻ, എൻ
അമ്മമടിത്തട്ട് വേണമെന്നാഗ്രഹിച്ചതിനിയൊരു
തെറ്റ്
.! വിവാഹമെന്തന്നറിയാത്ത പ്രായത്തിൽ
വിവാഹമേറ്റുവാങ്ങി വിവിഹമോചിതയായതും
എൻെറ തെറ്റ്......!
അവശേഷിച്ച കൂടപ്പിറപ്പിനെ അമിത
വാത്സല്ല്യത്തിന്ന് ഇരയാക്കിയതും എൻെറ
തെറ്റ്....!
പ്രണയത്തിൻ പൂച്ചെണ്ടുകളെന് കൈകളിൽ
ലഭിച്ച നാൾ
ഈ പ്രപഞ്ചമെൻ വിരൽതുമ്പിലെന്നഹങ്കരി
ച്ചതുമെന്റെ തെറ്റ് ....! ഭൂതകാലമത്രയും കുഴിച്ച്
മൂടി പുതിതായ് മൊട്ടിടുന്ന സ്വപ്നങ്ങൾക്ക്
മഴവില്ലിൻ വർണ്ണങ്ങളേകാൻ
കൊതിച്ചതെന്റെ തെറ്റ്....!
നീ എന്റെ പ്രാണനായിട്ടും നിന്റെ നന്മകള്ക്കായ്
യാജനയുടെ ക്കൈകളിലേക്ക് നിന്നെ വച്ച്
കൊടുത്തതുമെന്റെ തെറ്റ്......!
ഇനിയൊരക്ഷരം പോലും നിന്റെ വഴിത്താരയിൽ
തടസ്സമായ് കൊണ്ടുവരില്ല.....! കണ്ണീരു
സാക്ഷിയായ് നിനക്കായ് കുറിക്കുമെന് അവസാന
വരികള്....! ജീവിതകാലമത്രയും
സന്തോഷമായിരിക്കട്ടെ, നന്മകൾ നേർന്നു
കൊണ്ട് .......
             - സജ്ന